
പത്തനംതിട്ട: ഏറെ രാഷ്ട്രീയ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ച ലൈംഗികാരോപണങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയില്‍ ദര്‍ശനത്തിനെത്തി. പുലര്‍ച്ചെ നിര്‍മാല്യം തൊഴുതശേഷം 7.30ന്റെ ഉഷപൂജയിലും രാഹുല്‍ പങ്കെടുത്തു.
നിരവധി ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു. പൊതുപരിപാടികള്‍ റദ്ദാക്കി അടൂരിലെ വീട്ടില്‍ത്തന്നെ തുടരുകയായിരുന്നു. അതിനിടെ നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെത്തിയില്ല. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.










