മുകേഷ് തുടരുന്നുണ്ടല്ലോ ? രാഹുലും തുടരും; എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം : ഒന്നിലധികം ലൈംഗിക ആരോപണങ്ങളില്‍പ്പെട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്.

രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ കനത്തെങ്കിലും എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയാണ് ഉണ്ടായത്. രാഹുല്‍ നിലവില്‍ എം എല്‍ എ സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. രാഹുലിനെതിരെ സംഘടനാപരമായ നടപടി മാത്രം എടുത്താല്‍ മതിയെന്നാണ് കോണ്‍ഗ്രസില്‍ ധാരണയായത്.

ലൈംഗികാതിക്രമ കേസ് നേരിട്ട മുകേഷ് എം എല്‍ എ സ്ഥാനം രാജിവയ്ക്കാത്തത് അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിക്കാനുള്ള നീക്കം നടത്തുന്നത്. അതേസമയം രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും ഈ സമിതി അന്വേഷിക്കും.

Also Read

More Stories from this section

family-dental
witywide