കിലോമീറ്ററിന് ഒരു പൈസ; രാജ്യത്ത് റെയില്‍വെ ടിക്കറ്റ് നിരക്ക് കൂട്ടി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് ശേഷം റെയില്‍വെ ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവുമായി റെയിൽവേ. നോണ്‍ എസി മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടുപൈസയും വര്‍ധിപ്പിക്കും.പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുളള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിവരം.

എന്നാൽ, 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്ക് നിരക്കുവര്‍ധനവ് ഉണ്ടാകില്ല. ജൂലൈ ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപിയും നിര്‍ബന്ധമാക്കി റെയില്‍വേ ഉത്തരവിറക്കിയിരുന്നു. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന തത്കാല്‍ സ്‌കീം പ്രകാരമുളള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ബുക്ക് ചെയ്യാന്‍ കഴിയുക.

More Stories from this section

family-dental
witywide