
കൊച്ചി: ഇന്ത്യൻ റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ നേരിയ വർധന പ്രഖ്യാപിച്ചു. ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിരക്ക് വർധനവ്. ദീർഘദൂര യാത്രക്കാരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
നിരക്ക് വർധന ഇപ്രകാരം
- മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ നോൺ-എസി (Non-AC), എസി (AC) ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസ വീതം വർധിക്കും.
- ഓർഡിനറി ക്ലാസ്: 215 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള യാത്രകൾക്ക് കിലോമീറ്ററിന് 1 പൈസ വർധിക്കും.
മാറ്റമില്ലാത്തവ
215 കിലോമീറ്റർ വരെയുള്ള ഓർഡിനറി യാത്രകൾക്ക് നിരക്ക് വർധനയില്ല.
സബർബൻ (ലോക്കൽ) ട്രെയിനുകൾക്കും പ്രതിമാസ സീസൺ ടിക്കറ്റുകൾക്കും (MST) നിരക്ക് വർധന ബാധകമല്ല.
ഈ പരിഷ്കരണം വഴി നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്നവർക്ക് ഏകദേശം 10 രൂപ മാത്രമേ അധികമായി നൽകേണ്ടി വരൂ എന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. 2025 ജൂലൈയിൽ നടപ്പിലാക്കിയ ആദ്യഘട്ട നിരക്ക് വർധനയ്ക്ക് പിന്നാലെയാണ് ഈ പുതിയ ക്രമീകരണം വരുന്നത്.
Railways to hit long-distance passengers by increasing railway ticket prices.














