
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മറ്റ് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയതോതിലുള്ള മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്.
അതേസമയം, അടുത്ത 5 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനാണ് സാധ്യത. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ 8 മരണമുണ്ടായി. 4 പേരെ കാണാതായി.











