ദില്ലിയിൽ ക്ലൗഡ് സീഡിംഗ് നടത്തിയിട്ടും മഴ പെയ്യാതിരുന്നതിനെ തുടർന്ന് ദില്ലി പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അക്ഷയ് ലക്രമഴ മോഷണം” നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ബുധനാഴ്ച പൊലീസ് പരാതിയിൽ നൽകിയതായി റിപ്പോർട്ട്.
സർക്കാർ 15-20 മിനിറ്റിനുള്ളിൽ മഴ പെയ്യുമെന്ന് പരസ്യം ചെയ്തു, മലിനീകരണത്തിൽ നിന്ന് ആശ്വാസം വാഗ്ദാനം ചെയ്തു, എന്നാൽ എവിടെയും മഴ പെയ്തില്ല. കാൺപൂരിൽ നിന്ന് വിമാനം പറത്തി ക്ലൗഡ് സീഡിംഗ് നടത്തിയെന്നു പറഞ്ഞു. പക്ഷേ യഥാർത്ഥത്തിൽ മഴ പെയ്യാതെ സർക്കാർ ജനങ്ങളെ വഞ്ചിച്ചു. മഴ മോഷണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അക്ഷയ് ലക്ര പൊലീസിനോട് ആവശ്യപ്പെട്ടു.
അതേസമയം മോഷണം നടന്നതായി തെളിവില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ദില്ലിയിൽ മലിനീകരണം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമിച്ചെങ്കിലും മഴ പെയ്തിരുന്നില്ല.
Rain stolen: Delhi Pradesh Youth Congress files police complaint against government











