ട്രംപ് ഭരണകൂടത്തിൻ്റെ മറ്റൊരു പുതിയ നടപടിയിൽ അപലപിച്ച് രാജ കൃഷ്ണമൂർത്തി; യുഎസിലെ പട്ടിണി ട്രാക്ക് ചെയ്യുന്ന ഗാർഹിക ഭക്ഷ്യസുരക്ഷാ റിപ്പോർട്ട് റദ്ദാക്കുന്നു

ഇലിനോയ്: ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു പ്രധാന നീക്കത്തെ അപലപിച്ച് കോൺഗ്രസുകാരനായ രാജ കൃഷ്ണമൂർത്തി. അമേരിക്കയിലെ പട്ടിണി ട്രാക്ക് ചെയ്യുന്നതിനായി യുഎസ്ഡിഎ (USDA) എല്ലാ വർഷവും പുറത്തിറക്കുന്ന, ഗാർഹിക ഭക്ഷ്യസുരക്ഷാ റിപ്പോർട്ട് (Household Food Security Report) റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നടപടിയെയാണ് രാജ കൃഷ്ണമൂർത്തി അപലപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി ജൂലൈയിൽ നടപ്പിലാക്കിയ ‘ലാർജ് ലൗസി ലോ’ എന്ന ബജറ്റ് നിയമത്തെ തുടർന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ ഈ നീക്കം.

ട്രംപ് ഭരണകൂടത്തിൻ്റെ ഈ നീക്കം അമേരിക്കൻ ജനതയ്ക്ക്, പ്രത്യേകിച്ച് കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങൾക്ക്, ഇരട്ടി പ്രഹരമാണ്. ഈ നിയമം സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്‌റ്റൻസ് പ്രോഗ്രാമിൽ (SNAP) നിന്ന് 186 ബില്യൻ ഡോളറിലധികം വെട്ടിക്കുറച്ചു. പട്ടിണിയുടെ യാഥാർഥ്യം മറച്ചുവയ്ക്കുന്നത് പ്രശ്നത്തെ പരിഹരിക്കില്ല. അത്തരമൊരു നീക്കം കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് അർഹമായ പിന്തുണ ലഭിക്കാതെയാകാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന് പുതിയ ഭരണ നടപടിയിൽ ജീവിതച്ചെലവുകൾ വർധിക്കുമ്പോൾ കൂടുതൽ കുടുംബങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്‌ഥയിലേക്ക് നീങ്ങുന്നുണ്ട്. ഇത് സ്‌ഥിതി ഗുരുതരമാക്കുന്നുവെന്നും ട്രംപ് ഭരണകൂടം സപ്ലിമെൻ്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം ഫണ്ടിങ് പുനഃസ്ഥാപിക്കുകയും പട്ടിണിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide