
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്ത് ഇതുവരെ നടന്നത് കേരള മോഡല്‍ വികസനമായിരുന്നില്ലെന്നും മറിച്ച് സി പി എം മോഡല്‍ വികസനമാണെന്നും അദ്ദേഹം പരിഹസിച്ചു.
ബി ജെ പിക്ക് കിട്ടുന്ന ഓരോ വോട്ടും കേരളത്തിന്റെ സംസ്‌കാരത്തിനെതിരാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അയ്യപ്പ സംഗമം പോലെ അനാവശ്യ വിഷയങ്ങളുമായി ജന ശ്രദ്ധ ആകര്‍ഷിക്കാന്‍ നോക്കുന്ന ഇടതു സര്‍ക്കാര്‍, കഴിഞ്ഞ 10 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ” ജി എസ് ടി കുറയുമ്പോള്‍ രാജ്യം മുഴുവന്‍ വില കുറയും.
പക്ഷെ എന്ത് കൊണ്ട് കേരളത്തില്‍ മാത്രം വില കുറയുന്നില്ല എന്നത് ജനം മനസിലാക്കും. ജി എസ് ടി നികുതിയളവിനെ ഗബ്ബര്‍ സിംങ് ടാക്‌സ് എന്ന വിളിച്ച് ആക്ഷേപിക്കുമ്പോഴും, വാണിജ്യ, വ്യാപാര രംഗത്ത് ഇത് വലിയ മാറ്റമാണ് ഇതുണ്ടാക്കുവാന്‍ പോകുന്നത്. തെറ്റായ സാമ്പത്തിക നയവും, സര്‍ക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്” – അദ്ദേഹം വ്യക്തമാക്കി.