മൊബൈൽ ഫോൺ എടുക്കാനുള്ള ശ്രമം പാളി, ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്കേറ്റു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ട്രെഡ് മില്ലിൽ നിന്നു വീണ് പരുക്കേറ്റു. ട്രെഡ് മിൽ ഉപയോഗിക്കവേ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അലക്ഷ്യമായി നിലത്തു വീണാണ് പരുക്കേറ്റത്. താൻ സുഖം പ്രാപിക്കുന്നുണ്ടെന്നും ഉടൻ തിരികെ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെ അറിയിച്ചു. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക എന്ന ഗുണപാഠവും രാജീവ് ചന്ദ്രശേഖർ പങ്കുവച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരുക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം. എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം.
ഗുണപാഠം – ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.

More Stories from this section

family-dental
witywide