
ഇന്ന് രാവിലെ രജൗരിയിലും കശ്മീരിൻ്റെ മറ്റ് ഭാഗങ്ങളിലും സാധാരണ ജനങ്ങൾ ജീവിക്കുന്ന പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജമ്മു കശ്മീർ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രജൗരി എഡിസി രാജ്കുമാർ ഥാപ്പയാണ് കൊല്ലപ്പെട്ടത്.
കശ്മീർ അതിർത്തി പ്രദേശങ്ങളിലും ശ്രീനഗറിലും ജമ്മുവിലും വലിയ വ്യോമ ആക്രമണം പാക്കിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി മുഴുവൻ ഡ്രോൺ ആക്രമണമായിരുന്നു നടന്നത്. എന്നാൽ ഫൈറ്റർ ജെറ്റുകൾ ഇന്ത്യൻ അതിർത്തി കടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ആക്രമണങ്ങളെ നിർവീര്യമാക്കുന്നത് തുടരുകയാണ്.
തന്റെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ദാരുണമായ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ആ ഉദ്യോഗസ്ഥൻ തന്നോടൊപ്പം ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Rajouri ADC Rajkumar Thapa killed in Pakistan attack