മംദാനിയുടെ വരവിൽ ന്യൂയോർക്കിന്റെ പുതിയ ഫസ്റ്റ് ലേഡിയും ശ്രദ്ധാകേന്ദ്രം! വസ്ത്രത്തിലൂടെ പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാമ ധുവാജി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി അധികാരമേൽക്കുമ്പോൾ നഗരത്തിന്റെ ആദ്യ ജെൻ Z ഫസ്റ്റ് ലേഡിയായി മാറിയ റാമ ധുവാജിയും ലോകശ്രദ്ധ നേടുകയാണ്. സിറിയൻ വംശജയും കലാകാരിയുമായ റാമ, ഭർത്താവിന്റെ നിലപാടുകൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് വിജയാഘോഷ വേദിയിൽ പ്രത്യക്ഷപ്പെട്ടു. പ്രചാരണ കാലത്ത് സ്പോട്ട്‌ലൈറ്റ് ഒഴിവാക്കിയിരുന്ന റാമ, വാക്കുകളേക്കാൾ വസ്ത്രത്തിലൂടെ തന്റെ സന്ദേശം ലോകത്തെ അറിയിച്ചു.

ബ്രൂക്ലിൻ പാരമൗണ്ട് തിയേറ്ററിലെ വിജയാഘോഷത്തിൽ കറുത്ത സ്ലീവ്‌ലെസ് ഡെനിം ടോപ്പണിഞ്ഞാണ് റാമ എത്തിയത്. പലസ്തീൻ-ജോർദാനിയൻ ഡിസൈനർ സെയ്ദ് ഹിജാസി രൂപകൽപ്പന ചെയ്ത ഈ വസ്ത്രത്തിൽ ലേസർ എച്ച്ഡ് എംബ്രോയിഡറി ഉപയോഗിച്ച് തത്രീസ് മോട്ടിഫ് (സൈപ്രസ് ട്രീ നെക്‌ലേസ്) ചിത്രീകരിച്ചിരുന്നു. പലസ്തീൻ നാടോടി കഥകളും പോരാട്ട ചരിത്രവും അടിസ്ഥാനമാക്കിയ ഡിസൈനാണ് ഇത്. ടോപ്പിനൊപ്പം ഉല്ല ജോൺസൺ ബ്രാൻഡിന്റെ വെൽവറ്റ് ലേസ് സ്കർട്ടും റാമ ധരിച്ചു.

സമാധാനത്തിനായി നിലവിളിക്കുന്ന പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമാണ് റാമയുടെ വസ്ത്രം പ്രകടമാക്കിയത്. 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയോടൊപ്പം നിൽക്കവെ, ഫാഷനെ മാത്രം മുൻനിർത്തിയല്ല ഈ തിരഞ്ഞെടുപ്പെന്ന് റാമ വ്യക്തമാക്കി. സ്കാർഫും സിൽവർ കമ്മലും കൂടി ചേർന്ന ഔട്ട്ഫിറ്റ്, ദൃശ്യങ്ങൾക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ ആഴം നൽകി.

കലാകാരി എന്ന നിലയിൽ ദൃശ്യസന്ദേശത്തിന്റെ ശക്തി റാമയ്ക്ക് അറിയാം. പലസ്തീൻ ഡിസൈനറെ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്ന് വസ്ത്രത്തിലെ മോട്ടിഫുകൾ സാക്ഷ്യപ്പെടുത്തുന്നു. ന്യൂയോർക്കിന്റെ പുതിയ ഫസ്റ്റ് ലേഡി, ഫാഷനിലൂടെ രാഷ്ട്രീയം സംസാരിക്കുന്നതിന്റെ മാതൃകയായി മാറി.

More Stories from this section

family-dental
witywide