സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി കണ്ടു; റമദാന്‍ വ്രതാരംഭം, കേരളത്തില്‍ നാളെമുതല്‍

ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം ഇന്നുമുതല്‍. സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രത ശുദ്ധിയുടെ നാളുകളിലേക്ക് കടക്കുകയാണ്. അതേസമയം, കേരളത്തില്‍ നാളെ ( ഞായറാഴ്ച ) ആയിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടില്ലെന്നും റമസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും കേരളത്തിലെ മുജാഹിദ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റമദാന്‍ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി.
യു.എ.ഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാന്‍ ആരംഭിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide