
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ (91) അന്തരിച്ചു. മുൻ ചെന്നിത്തല പഞ്ചായത്ത് അംഗമായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടിൽ നടക്കും. ഭർത്താവ് – പരേതനായ ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ വി രാമകൃഷ്ണൻ നായർ.
കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്‌ക്കൂൾ മുൻ മാനേജർ, കെ ആർ വിജയലക്ഷ്മി (റിട്ട.ഗവ അധ്യാപിക), കെ ആർ പ്രസാദ് (റിട്ട ഇന്ത്യൻ എയർ ഫോഴ്‌സ്) എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ – അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), ശ്രീജയ (റിട്ട അഡീഷണൽ രജിസ്ട്രാർ കോപ്പറേറ്റീവ് ഡിപാർട്‌മെന്റ്), പരേതനായ സി കെ രാധാകൃഷ്ണൻ (റിട്ട ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്‌റു കേന്ദ്ര), അമ്പിളി എസ് പ്രസാദ് ( റിട്ട അസിസ്റ്റന്റ് ഡയറക്ടർ , ആകാശവാണി).
Ramesh Chennithala’s mother N Devakiyamma passes away