
ന്യൂഡല്‍ഹി: പാറ്റ്‌നയില്‍ നിന്നും റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചതോടെ അടിയന്തര ലാന്‍ഡിംഗ് നടത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തില്‍ 175 യാത്രക്കാരുണ്ടായിരുന്നു. യാത്രികര്‍ സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
ഏകദേശം 4,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ഒരു കഴുകന്‍ വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടിച്ചത്. ഇതോടെ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിലേക്ക് കടന്നത്.
ഇക്കഴിഞ്ഞ ദിവസം റായ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പൊടിക്കാറ്റില്‍പ്പെട്ട് ലാന്‍ഡിംഗ് വൈകിയിരുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗതയുണ്ടായിരുന്നതാണ് പൈലറ്റിനെ ലാന്‍ഡിംഗ് വൈകിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.










