അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി നേരിട്ടത് അതിക്രൂര പീഡനം, പിടിയിലായത് പിതാവിന്റെ സഹോദരന്‍

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന മൂന്നര വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി അറസ്റ്റില്‍.
കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് പീഡനം നടത്തിയത്. പോക്‌സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പീഡനം നടന്നത് വീടിനുള്ളില്‍ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. കുട്ടി മരിച്ചതിനു തലേ ദിവസവും പീഡനത്തിന് വിധേയമായിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ്. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി.

ശാസ്ത്രീയ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വ്യക്തമായത്. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.

More Stories from this section

family-dental
witywide