യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ വേടന്‍ അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും

തിരുവനന്തപുരം: യുവ ഡോക്ടര്‍ നല്‍കിയ ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നതിനാല്‍ വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ വിട്ടയയ്ക്കും.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതിയെങ്കിലും ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ചോദ്യം ചെയ്യലില്‍ വേടന്‍ നല്‍കിയ മൊഴി.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വേടന്‍ പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം. പരാതിക്കാരിയുമായി 2021 മുതല്‍ 2023 വരെ നല്ല ബന്ധത്തിലായിരുന്നെന്നും ഒരുമിച്ച് പലയിടങ്ങളിലും താമസിച്ചിട്ടുണ്ടെന്നും വേടന്‍ പൊലീസിനോട് പറഞ്ഞു.

More Stories from this section

family-dental
witywide