
കൊച്ചി: പ്രശസ്ത റാപ്പർ ഗായകൻ വേടന്റെ ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന ഓളം ലൈവ് സംഗീത പരിപാടി മാറ്റിവച്ചു. ഈ ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടി, ലൈംഗിക പീഡനക്കേസിൽ വേടൻ ഒളിവിൽ പോയതിനെ തുടർന്നാണ് മാറ്റിവച്ചത്. പരിപാടിക്കെത്തിയാൽ വേടനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചിരുന്നതായി വിവരം. സംഘാടകർ പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് അറിയിച്ചു. പുതിയ തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.
Tags: