
ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം വിമാനത്തിൻ്റെ ക്യാബിനിൽ ഒരു എലിയെ കണ്ടതിനു പിന്നാലെ വിമാനം റദ്ദാക്കി. ഡിസംബർ 10 ന് അരൂബയിൽ നിന്ന് ബോണെയർ വഴി ആംസ്റ്റർഡാമിലേക്ക് മടക്കയാത്ര നിശ്ചയിച്ചിരുന്ന കെഎൽ എം എയർബസ് എ330 വിമാനമാണ് റദ്ദാക്കിയത്. വിമാനം ആംസ്റ്റർഡാമിൽ നിന്നും അരൂബയിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ക്യാബിനിൽ എലിയെ കണ്ടത്. ഇതോടെ മടക്കയാത്ര റദ്ദാക്കി വിമാനം കർശന പരിശോധനയ്ക്കും വൃത്തിയാക്കലിനും വിധേയമാക്കുകയായിരുന്നു.
അറ്റ്ലാന്റിക് കടന്ന് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിൽ എലി ഓടിനടക്കുന്നത് കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരാകുകയും വിമാനം അരൂബ വിമാനത്താവളത്തിൽ ഇറക്കി തുടർനടപടി സ്വീകരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി എലി ഒരു കർട്ടൻ റെയിലിനു മുകളിലൂടെ ഇഴഞ്ഞു നീങ്ങുന്നതും ഓവർഹെഡ് ബിന്നുകളിലേക്കും സ്റ്റോറേജ് യൂണിറ്റുകളിലേക്കും ചാടുന്നതും കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരാകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
“ഇത് വളരെ അസാധാരണമായ ഒരു സംഭവമായിരുന്നു. ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും ഞങ്ങളുടെ മുൻഗണനയാണ്,” കെഎൽഎം വക്താവ് സംഭവത്തെക്കുറിച്ച് പറഞ്ഞു.
വിമാനത്തിൻ്റെ മടക്ക യാത്ര റദ്ദാക്കിയതോടെ വലഞ്ഞ യാത്രക്കാർക്ക് കെഎൽഎം ബദൽ വിമാനങ്ങൾ സജ്ജമാക്കുകയും രാത്രി താമസ സൗകര്യം നൽകുകയും ചെയ്തിരുന്നു.
A rat was spotted in the cabin of a #KLM flight from #Amsterdam to #Aruba and #Bonaire earlier this week. The incident occurred on a flight that departed Amsterdam and was en route across the Atlantic when passengers and crew noticed a large rat in the cabin.
— FlightMode (@FlightModeblog) December 13, 2025
🎥 ©️Telegraaf pic.twitter.com/2apTAUU1W8
Rat on Amsterdam flight; passengers stranded as flight cancelled











