
ബെംഗളൂരു: കന്നി ഐപിഎല്‍ കിരീടനേട്ടത്തില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ വിരാട് കോലിക്കെതിരെ പൊലീസില്‍ പരാതി. ഉത്തരവാദിയാണെന്നു ആരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തകനായ എച്ച്.എം. വെങ്കിടേഷ് പരാതി നല്‍കിയിരിക്കുന്നത്.ദുരന്തത്തില്‍ കോലിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കബണ്‍ പാര്‍ക്ക് പൊലീസിലാണ് പരാതി ലഭിച്ചത്.
ദുരന്തവും മരണ സംഖ്യ ഉയരുന്നതും അറിഞ്ഞിട്ടും മുതിര്‍ന്ന താരമായ കോലി വിജയാഘോഷം തുടര്‍ന്നുവെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ അറസറ്റ് ക്യാമ്പയിനും നടക്കുന്നുണ്ട്. അതിനിടെയാണ് പരാതി. എന്നാല്‍ പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.