
പൂവൻകോഴി കൂവുന്നത് ശല്യമാണെന്ന പരാതിയിൽ കോഴി കൂടുമാറ്റാൻ ആർഡിഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസിയായ കൊച്ചുതറയിൽ അനിൽകുമാറിന്റെ വീടിനു മുകൾനിലയിലെ കോഴിക്കൂട് മാറ്റണമെന്നാണ് അടൂർ ആർ.ഡി.ഒ. ബി.രാധാകൃഷ്ണൻ ഉത്തരവിട്ടത്.
പുലർച്ചെ മൂന്നുമുതൽ പൂവൻകോഴി കൂവുന്നതിനാൽ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് പരാതി നൽകുകയായിരുന്നു. ഇരുകൂട്ടരെയും കേട്ട ആർ.ഡി.ഒ. സ്ഥലപരിശോധനയും നടത്തി. വാർധക്യത്തിന്റെ പ്രശ്നങ്ങളുള്ള, രോഗികൂടിയായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് ഈ കൂവൽ തടസ്സം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു. 14 ദിവസത്തിനുള്ളിൽ ഇത് നടപ്പാക്കണം.
RDO orders to change the coop as the rooster’s crowing harasses the Neighbour









