സിപിഎമ്മിന് അടിതെറ്റി, കൂത്താട്ടുകുളത്ത് കലാ രാജുവിന്റെ പ്രതികാരം, ഇനി നഗരസഭ ഭരിക്കും

കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കല രാജു, 12 വോട്ടുകൾക്കെതിരെ 13 വോട്ടുകൾ നേടി വിജയിച്ചു. എൽഡിഎഫിന് വേണ്ടി മുൻ അധ്യക്ഷ വിജയ ശിവൻ മത്സരിച്ചെങ്കിലും ഭരണം തിരിച്ചുപിടിക്കാനായില്ല. തെരഞ്ഞെടുപ്പിന് ശേഷം, മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് കല രാജു പ്രതികരിച്ചു.

മാസങ്ങൾക്ക് മുമ്പ് സിപിഎം അംഗമായിരുന്ന കല രാജു, ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പാർട്ടിയുമായി തെറ്റി കൂറുമാറുകയായിരുന്നു. ഇതിനെ തുടർന്ന്, അവരെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ഉയർന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഈ മാസം അഞ്ചിന് നടന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത കല രാജു, എൽഡിഎഫിന്റെ ഭരണനഷ്ടത്തിന് കാരണമായി. ഇപ്പോൾ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച് അധ്യക്ഷ പദവി നേടിയതോടെ അതൊരു മധുര പ്രതികാരം കൂടിയായി.

Also Read

More Stories from this section

family-dental
witywide