
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുവടുവെച്ച റീല്‍സ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ‘പുലരിക്കിണ്ണം പൊന്നില്‍ മുക്കിയതാരാണോ’ എന്ന സൂപ്പര്‍ഹിറ്റ് മലയാളചിത്രം ഫ്രണ്ട്‌സിലെ ഗാനമാണ് റീലില്‍. പാട്ടിനൊപ്പമുള്ള നൃത്ത രംഗങ്ങളാണ് വൈറലായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരാണ് റീല്‍സ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. അനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചുവടുവെക്കുന്നതാണ് വീഡിയോയില്‍. ‘നിര്‍ത്ത് നിര്‍ത്ത് ഇമ്മാതിരി തക്കിട തരികിട പാട്ടൊന്നും പാടി ഷൈന്‍ ചെയ്യേണ്ട, എന്നെപ്പോലെ സാധാരണക്കാര്‍ക്കും പാടാന്‍ പറ്റുന്ന പാട്ട് പാടിയാ മതി’.- ശ്രീനിവാസന്റെ ഈ ഡയലോഗോടെയാണ് റീല്‍സ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ വെച്ചാണ് റീല്‍സ് ഷൂട്ട് ചെയ്ത്.