
തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായ തീരുമാനം എത്തി. ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കുമെന്നും സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സര്‍ക്കാരിനോട് ജീവനക്കാര്‍ സഹകരിച്ചവെന്നും മന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.