മത വിദ്വേഷ പരാമര്‍ശം : പിസി ജോര്‍ജിന് ജാമ്യം; ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും ആവശ്യം

കോട്ടയം : മത വിദ്വേഷപരാമര്‍ശ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് ആശ്വാസം. ജാമ്യം അനുവദിച്ച് ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി. രണ്ട് ദിവസം മുമ്പാണ് ജോര്‍ജ് ജാമ്യാപേക്ഷ നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ കേസില്‍ അറസ്റ്റിലായ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്. ജാമ്യം കൊടുത്താല്‍ തെറ്റായ സന്ദേശം നല്‍കു മെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു ഇത് തള്ളിയാണ് കോടതിയുടെ നീക്കം.

More Stories from this section

family-dental
witywide