മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു, സസ്‌പെന്‍ഷനിലായി 2 മാസം പോലും തികയുംമുമ്പേ അതിവേഗ നടപടി

തിരുവനന്തപുരം : മതാടിസ്ഥാനത്തില്‍ വിവാദ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയെന്നതിനെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഡ് ചെയ്തു 2 മാസം പോലും തികയുന്നതിനു മുന്‍പാണ് സര്‍ക്കാരിന്റെ അതിവേഗ നടപടി.

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഡ്മിനായി സര്‍വീസിലെ ഹിന്ദു മതത്തിലുള്ളവര്‍ മാത്രം അംഗങ്ങളാക്കി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സ് ഗ്രൂപ്പുകളിലേയ്ക്ക് ചേര്‍ക്കുകയായിരുന്നുവെന്നാണ് ഗോപാലകൃഷ്ണന്‍ വാദിച്ചത്.