യുകെയുടെ എഫ്-35ന്‍റെ കാര്യത്തിൽ ഉടനൊരു തീരുമാനം ഉണ്ടാകും; 25 പേരടങ്ങുന്ന ബ്രിട്ടീഷ് വ്യോമയാന എഞ്ചിനീയർമാരുടെ സംഘം നാളെ എത്തുംഎഫ് 35 തിരുവനന്തപുരം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ തകരാറായി കിടക്കുന്ന ബ്രിട്ടീഷ് എഫ്-35 ഫൈറ്റർ ജെറ്റ് പരിശോധിക്കാൻ ഏകദേശം 25 പേരടങ്ങുന്ന ബ്രിട്ടീഷ് വ്യോമയാന എഞ്ചിനീയർമാരുടെ സംഘം നാളെ എത്തും. എഫ്-35-ലെ തകരാർ എഞ്ചിനീയർമാർ വിലയിരുത്തും. ഇന്ത്യയിൽ വെച്ച് വിമാനം നന്നാക്കാൻ കഴിയുമോ അതോ ബ്രിട്ടനിലേക്ക് കൊണ്ടുപോകേണ്ടി വരുമോ എന്നതില്‍ തീരുമാനം എടുക്കുന്നതിനാണ് സംഘം എത്തുന്നത്. ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 വിമാനം ഏറ്റവും അടുത്തുള്ള എംആർഒ (Maintenance, Repair and Operations) കേന്ദ്രത്തിൽ നന്നാക്കാൻ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു.

നേരത്തെ, എഫ്-35 ഭാഗികമായി അഴിച്ചുമാറ്റി ഒരു ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധവിമാനം നന്നാക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്‍റെ ഭാഗമായ ബ്രിട്ടീഷ് എഫ്-35ബി, ജൂൺ 14ന് കേരള തീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഓപ്പറേഷൻസ് നടത്തുകയായിരുന്നു. ഈ സമയം പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ഇന്ധനവും കാരണം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരാകുകയായിരുന്നു.

More Stories from this section

family-dental
witywide