2024-ൽ അധികാരം തിരിച്ചുപിടിച്ച ട്രംപിന്റെ തന്ത്രം 2026-ൽ ആവർത്തിക്കാൻ ബുദ്ധിമുട്ടെന്ന് റിപ്പോർട്ടുകൾ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റം, ക്രൈം എന്നിവയെക്കുറിച്ചുള്ള വോട്ടർമാരുടെ ആശങ്കകൾ ഉപയോഗിച്ച് വൈറ്റ് ഹൗസ് വീണ്ടെടുത്തതോടെ റിപ്പബ്ലിക്കൻ പാർട്ടി വലിയ വിജയമാണ് നേടിയത്. എന്നാൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഈ തന്ത്രം വീണ്ടും ആവർത്തിക്കാൻ ബുദ്ധിമുട്ടാകുമെന്ന് പുതിയ രാഷ്ട്രീയ വിലയിരുത്തലുകൾ.

കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പബ്ലിക്കൻ പാർട്ടി നിരവധി തിരഞ്ഞെടുപ്പുകളിൽ തോൽവിയേറ്റ് വാങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയതായും, മയാമിയിൽ 30 വർഷത്തിന് ശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മേയറായി വിജയിച്ചു. അതുപോലെ, ചരിത്രപരമായി റിപ്പബ്ലിക്കൻ ശക്തമായിരുന്ന ജോർജിയയിലെ ഒരു ജില്ലയിലും ഡെമോക്രാറ്റുകൾ പ്രത്യേക തിരഞ്ഞെടുപ്പിൽ വിജയിച്ചു. സ്വന്തം പാർട്ടിയിലും ട്രംപിനുള്ള സ്വാധീനം കുറഞ്ഞുവരുന്നതിന്റെ സൂചനകളുമുണ്ട്. റിപ്പബ്ലിക്കൻമാർക്ക് രണ്ട് സീറ്റുകൾ കൂടി നേടാൻ സഹായിച്ചേക്കാവുന്ന ഒരു പുതിയ കോൺഗ്രസ് ഭൂപടത്തിന് അംഗീകാരം നൽകാൻ ഇന്ത്യാന സ്റ്റേറ്റ് സെനറ്റർമാരെ പ്രേരിപ്പിക്കുന്നതിലും ട്രംപ് വ്യാഴാഴ്ച പരാജയപ്പെട്ടു.

അതിലുപരി, കഴിഞ്ഞ വർഷം ട്രംപിനെ തിരിച്ചെത്തിച്ച സാമ്പത്തികവും കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനപിന്തുണ കുറഞ്ഞിരിക്കുകയാണ്. AP–NORC നടത്തിയ സർവേ പ്രകാരം, ഇപ്പോൾ അമേരിക്കക്കാരിൽ 31% പേർ മാത്രമാണ് ട്രംപിന്റെ സാമ്പത്തിക നയത്തെ അനുകൂലിക്കുന്നത്. ഹൗസ് ഭൂരിപക്ഷം വീണ്ടെടുക്കാൻ കുറച്ച് ഡെമോക്രാറ്റുകൾക്ക് സീറ്റുകൾ മാത്രം വേണ്ടിവരുന്നതിനാൽ റിപ്പബ്ലിക്കൻ പാർട്ടിയിലും ഉത്കണ്ഠ ഉയരുന്നുണ്ട്. 2018-ലെ മിഡ്‌ടേമിൽ ഡെമോക്രാറ്റുകൾ 40 സീറ്റുകൾ നേടി അതേ അവസ്ഥ തന്നെ വീണ്ടും ഉണ്ടാകുമോ എന്ന ആശങ്കയും റിപ്പബ്ലിക്കൻ നേതാക്കൾക്കുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പൊതു വേദികളിൽ ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും മിഡ്‌ടേം ഞങ്ങൾ ജയിക്കുമെന്നും ട്രംപ് അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, ജെഫ്രി എപ്സ്റ്റീൻ കേസിലെ ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിൽ ട്രംപിന് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ സമ്മർദം ഉയർന്നുവന്നിരുന്നു. ഈ ആഴ്ച പാസ്സായ നിയമങ്ങളിൽ ട്രംപിന്റെ ഡിഫൻസ് ഡിപ്പാർട്ട്മെന്റിനെതിരായ വ്യവസ്ഥകളും ഉൾപ്പെട്ടിട്ടുണ്ട്. സെനറ്റ് ആരോഗ്യ ഇൻഷുറൻസ് സബ്സിഡികൾ നീട്ടാൻ തയ്യാറായില്ല. ഇതോടെ ജനുവരി മുതൽ ലക്ഷക്കണക്കിനാളുകൾക്ക് ആരോഗ്യചെലവ് കുത്തനെ ഉയരും. ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും. ഇതെല്ലാം മിഡ്‌ടേം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും റിപ്പബ്ലിക്കൻ നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.

Reports say Trump’s strategy for regaining power in 2024 will be difficult to repeat in 2026

More Stories from this section

family-dental
witywide