
ന്യൂഡല്‍ഹി : ലോകശ്രദ്ധ നേടിയ ജെന്‍ സി പ്രക്ഷോഭത്തിനു പിന്നാലെ നേപ്പാളില്‍ രൂപീകരിച്ച പുതിയ സര്‍ക്കാരിന്റെ പ്രതിനിധി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു. നേപ്പാളിന്റെ പുതിയ ഊര്‍ജ-ജലവിഭവ വകുപ്പ് മന്ത്രി കുല്‍മാന്‍ ഗിസിങാണ് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഒക്ടോബര്‍ 27 മുതല്‍ 30 വരെയാണ് ഇദ്ദേഹത്തിന്റെ ഇന്ത്യാ സന്ദശനം. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന്റെ (International Solar Alliance -ISA) സമ്മേളനത്തിലാണ് കുല്‍മാന്‍ ഗിസിങ് പങ്കെടുക്കുക. എട്ടാമത് ഐഎസ്എ യോഗമാണ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നത്.
നേപ്പാള്‍ പ്രധാനമന്ത്രി സുശീല കാര്‍ക്കിയുടെ പുതിയ സര്‍ക്കാരില്‍ നിന്നുള്ള ആദ്യ മന്ത്രിതല സന്ദര്‍ശനമാണിത്. ഇന്ത്യാ സന്ദര്‍ശനത്തിന് നേപ്പാള്‍ മന്ത്രിസഭ അനുമതി നല്‍കി. നേപ്പാളിലെ ഇടക്കാല സര്‍ക്കാരും ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ നീക്കം.