കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി എത്തുന്നു

കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി എത്തുന്നു. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് അദ്ദേഹം ചുമതലേല്‍ക്കും. നേരത്തെ തന്നെ റസൂല്‍ പൂക്കുട്ടി ചെയര്‍മാനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

More Stories from this section

family-dental
witywide