ഗൾഫ് മേഖലയ്ക്കുള്ള തിരികെ യാത്ര ; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ

കോഴിക്കോട്: സ്കൂളുകളിലെ മദ്ധ്യവേനൽ അവധിക്ക് ശേഷം കേരളത്തിൽനിന്ന് നിന്ന് തിരിച്ചു പോകുന്ന പ്രവാസികൾക്ക് തിരികെയാത്ര തലവേദനയാകുന്നു. ഗൾഫ് മേഖലകളിലേക്കുളള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ കുത്തനെ ഉയർത്തി. ഇതോടെ ഗൾഫ് മേഖലയിലേക്കുള്ള ടിക്കറ്റിന് മൂന്നിരട്ടിയോളം തുക നൽകണം. ആഗസ്റ്റ് അവസാനമാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും.

സെപ്‌തംബർ ആദ്യവാരം സ്‌കൂളുകൾ തുറക്കുന്നതിനാൽ അവധിയ്ക്ക് നാട്ടിലെത്തിയവരുടെ തിരികെയുള്ള യാത്ര മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ വർദ്ധിപ്പിച്ചത്. വിവിധ മേഖലകളിലേക്ക് 6000 രൂപ മുതൽ 16000 രൂപവരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നിടത്താണ് ടിക്കറ്റ് നിരക്ക് ഈവിധത്തിൽ കൂടിയത്.

കേരളത്തിൽനിന്നുള്ള ടിക്കറ്റ് നിരക്ക്

കരിപ്പൂർ – ദുബായ് – 35000 – 48000

നെടുമ്പാശ്ശേരി – ദുബായ് – 39000 – 48000

തിരുവനന്തപുരം – ദുബായ് – 41000 – 58000

കണ്ണൂർ – ദുബായ് 32000 -38000

കരിപ്പൂർ – മസ്കറ്റ് – 21000 – 25000

നെടുമ്പാശ്ശേരി – മസ്‌കറ്റ് – 23000-28000

തിരുവനന്തപുരം – മസ്‌കറ്റ്‌ – 23000-28000

കണ്ണൂർ – മസ്‌റ്റ്- 20000 -25000

കരിപ്പൂർ – ജിദ്ദ – 48000 – 60000

നെടുമ്പാശ്ശേരി – ജിദ്ദ – 33000-45000

തിരുവനന്തപുരം – ജിദ്ദ – 40000-60000

കണ്ണൂർ – ജിദ്ദ – 40000-60000

കരിപ്പൂർ – റിയാദ് – 38000 – 50000

നെടുമ്പാശ്ശേരി – റിയാദ് – 40000-50000

തിരുവനന്തപുരം – റിയാദ് – 38000-46000

കണ്ണൂർ – റിയാദ് – 40000-45000

കരിപ്പൂർ – ബഹറിൻ – 21000 – 38000

നെടുമ്പാശ്ശേരി – ബഹറിൻ – 25000-33000

തിരുവനന്തപുരം – ബഹറിൻ – 30000-38000

കണ്ണൂർ – ബഹറിൻ – 25000-33000

കരിപ്പൂർ – കുവൈറ്റ് – 30000 – 39000

നെടുമ്പാശ്ശേരി – കുവൈറ്റ് – 35000-43000

തിരുവനന്തപുരം – കുവൈറ്റ് – 40000-48000

കണ്ണൂർ – കുവൈറ്റ് – 35000-45000

More Stories from this section

family-dental
witywide