
ന്യൂഡൽഹി ∙ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നിലെ കാരണമെന്താണെന്ന് കേന്ദ്ര സർക്കാരോ റോയിട്ടേഴ്സോ ഇതുവരെ വിശദീകരിച്ചിട്ടില്ല. നിയമപരമായ കാരണത്താൽ ബ്ലോക്ക് ചെയ്തുവെന്നാണ് എക്സിൽ അക്കൗണ്ട് തിരയുമ്പോൾ കാണിക്കുന്നത്.
ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സിനെ 2008 ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തിരുന്നു. ലണ്ടനാണ് ആസ്ഥാനം. ഇരുന്നൂറോളം പ്രദേശങ്ങളിലായി 2,600 മാധ്യമപ്രവർത്തകരാണ് റോയിട്ടേഴ്സിൽ ജോലി ചെയ്യുന്നത്.
Reuters’ official X handle blocked in India reason unclear
Tags: