തമിഴ്നാട്ടിൽ വാഹനാപകടം; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. അപകടത്തിൽ ആന്ധ്രാ സ്വദേശികൾ ആണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു.

അപകടത്തിൽ കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45)എന്നിവരാണ് മരിച്ചത്.

റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ. രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പഭക്തരുടെ കാറിൽ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്.

Road accident in Tamil Nadu; Five Ayyappa devotees returning from Sabarimala meet tragic end

More Stories from this section

family-dental
witywide