കൊലപാതകത്തിന് തലേദിവസം നടന്ന പാർട്ടിയിൽ മകനുമായി റോബ് റൈനറിന് തർക്കമുണ്ടായതായി റിപ്പോർട്ട്

റോബ് റൈനറും ഭാര്യ മിഷേൽ റൈനറും കൊല്ലപ്പെട്ടതിന് തലേദിവസം മകൻ നിക് റൈനറുമായി അദ്ദേഹം ഒരു പാർട്ടിയിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ട്. ബന്ധങ്ങൾ സംരക്ഷിക്കാൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് പേരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ് ലോസ് ആഞ്ചലസിൽ കോനൻ ഒ’ബ്രയന്റെ വീട്ടിൽ നടന്ന അവധി ദിന പാർട്ടിയിലായിരുന്നു സംഭവം.

പാർട്ടിക്കിടെ റോബ് റൈനറും നിക് റൈനറും തമ്മിൽ കനത്ത വാക്കേറ്റം ഉണ്ടായി. നിക് റൈനറുടെ മയക്കുമരുന്ന് ഉപയോഗ ചരിത്രം പലർക്കും അറിയാമായിരുന്നുവെന്നും കുടുംബം ഇതിനെക്കുറിച്ച് മുമ്പ് പരസ്യമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു അതിഥി വാക്കേറ്റം നേരിട്ട് കണ്ടില്ലെങ്കിലും, പാർട്ടിയിൽ റോബ് റൈനറെയും ചുറ്റുപാടുകളിൽ അലയുന്ന നിലയിൽ നിക് റൈനറെയും ശ്രദ്ധിച്ചതായി പറഞ്ഞു. നിക് വളരെ ഉത്കണ്ഠയും അസ്വസ്ഥതയും കാണിച്ചതിനാൽ പലർക്കും ആശങ്കയുണ്ടായിരുന്നുവെന്നും അതിഥികൾ തമ്മിൽ ഇത് ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ ഒരാൾ റൈനർമാരെ കണ്ടെങ്കിലും തർക്കം കണ്ടില്ലെന്ന് അറിയിച്ചു. എന്നാൽ ഈ വിഷയത്തിൽ കോനൻ ഒ’ബ്രയന്റെ ആളുകൾ പ്രതികരിക്കാൻ വിസമ്മതിച്ചു. റോബ് റൈനറും മിഷേൽ സിംഗർ റൈനറും ബ്രെൻറ്റ്‌വുഡിലെ അവരുടെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് മണിക്കൂറുകൾക്ക് ശേഷം മകനായ 32 വയസുള്ള നിക് റൈനറെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ലോസ് ആഞ്ചലസ് അധികൃതർ നിക്കിനെ ജാമ്യമില്ലാതെ ട്വിൻ ടവേഴ്സ് കറക്ഷണൽ ഫെസിലിറ്റിയിൽ തടവിലാക്കിയതായി അറിയിച്ചു.

പ്രശസ്തനായ നടനും സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ റോബ് റൈനർക്കും നിർമാതാവായ മിഷേൽ റൈനർക്കും മൂന്ന് പ്രായപൂർത്തിയായ മക്കളാണ് ഉള്ളത്. ഇവരുടെ മകനായ നിക് റൈനറുടെ മയക്കുമരുന്ന്, മദ്യപാനം വെസ്റ്റ് പ്രദേശത്ത് പൊതുവേ അറിയപ്പെടുന്ന കാര്യമാണെന്ന് അയൽവാസികളും പരിചയക്കാരും പറഞ്ഞു.

2016ൽ പിതാവും മകനും ചേർന്ന് “ബീയിംഗ് ചാർലി” എന്ന അർധ – ആത്മകഥാപരമായ സിനിമ പുറത്തിറക്കിയിരുന്നു. മയക്കുമരുന്ന് ഉപയോഗവും പിതാവുമായുള്ള പ്രശ്നബന്ധവും സിനിമയുടെ പ്രമേയമായിരുന്നു. അന്ന് 22 വയസായിരുന്ന നിക്, 15 വയസ്സിനുശേഷം ഏകദേശം 18 തവണ റിഹാബിലേഷൻ ചികിത്സയ്ക്ക് വിധേയനായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

അതേസമയം, തിങ്കളാഴ്ച രാത്രി “ജിമ്മി കിമ്മൽ ലൈവ്!” പരിപാടിയിൽ റോബ് റൈനറെയും ഭാര്യ മിഷേലിനെയും കാണാനുള്ള പദ്ധതിയുണ്ടായിരുന്ന ദിവസമാണ് അവർ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടതെന്ന് മിഷേൽ ഒബാമ വ്യക്തമാക്കി. അന്ന് രാത്രി ഞങ്ങൾ അവരെ കാണാനിരുന്നതാണ്. റോബ് റൈനറും മിഷേൽ റൈനറും അതീവ ധൈര്യവും മാന്യതയും ഉള്ള ആളുകളാണ് എന്ന് മിഷേൽ വ്യക്തമാക്കി. പ്രസിഡന്റ് ട്രംപ് റോബ് റൈനറെ “മാനസികമായി തെറ്റിയ വ്യക്തി” എന്ന് പറഞ്ഞതിന് മറുപടിയായി, “അവർ അങ്ങനെയല്ല,” എന്നും റൈനർമാരെ വർഷങ്ങളായി അറിയാമെന്നും മിഷേൽ ഒബാമ കൂട്ടിച്ചേർത്തു.

Rob Reiner reportedly had an argument with his son at a party the day before the murder

More Stories from this section

family-dental
witywide