യുഎസ് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പുറത്തേക്കെന്ന് സൂചന

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകൂടത്തില്‍ നിന്നും ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പുറത്തേക്കെന്ന് സൂചന. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സെര്‍വിസ്സ് (എച്ച്എച്ച് എസ്) സെക്രട്ടറി റോബര്‍ട്ട് എഫ്‌കെ.ന്നഡി ജൂനിയര്‍ രാജി വയ്ക്കണം എന്ന ആവശ്യം അദ്ദേഹം സെനറ്റ് ഫിനാന്‍സ് കമ്മിറ്റിക്കു മുന്‍പാകെ വിചാരണ നേരിട്ട് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ കുറിച്ച് നടത്തിയ മറുപടികള്‍ക്കു ശേഷം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്.

സിഡിസിയുടെ പുതിയ ഡയറക്ടര്‍ സൂസന്‍ മൊണാറസിനെ പെട്ടെന്ന് പുറത്താക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കമ്മറ്റിക്കുമുമ്പാകെ ഹാജരായത്. മൊണാറീസ് തന്റെ പദവിയില്‍ കേവലം ഒരു മാസം തികച്ചതിനു ശേഷമാണ് പിരിച്ചു വിടപ്പെട്ടത്. ആദ്യം ഈ പിരിച്ചു വിടലിനു കാരണം കെന്നഡി ജൂനിയര്‍ വ്യക്തമാക്കിയില്ല. പിന്നീട് സെനറ്റ് ഫിനാന്‍സ് കമ്മിറ്റിക്കു മുന്‍പാകെ ‘അവര്‍ വിശ്വസിക്കുവാന്‍ കഴിയുന്ന വ്യക്തിയല്ല’ എന്ന് പറഞ്ഞു. എന്നാല്‍ ഇതിനെ അവരുടെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു.

More Stories from this section

family-dental
witywide