
തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മൂന്ന് ജീവനക്കാരികളടക്കം നാല് പേരെ പ്രതിചേർത്ത് കുറ്റപത്രം നൽകി. സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരാണ് പ്രതികൾ. വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതിചേർത്തിട്ടുണ്ട്. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. രണ്ടു വർഷം കൊണ്ടാണ് പണം തട്ടിയെടുത്തിരിക്കുന്നത്.
തട്ടിയെടുത്ത പണം കൊണ്ട് സ്വർണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കൃഷ്ണകുമാർ ജീവനക്കാരികളെ തട്ടികൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ജീവനക്കാരികളാണ് കൃഷ്ണകുമാറിനെതിരെ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
Rs 66 lakhs stolen from Diya’s firm, Crime Branch files chargesheet.










