‘അയല്‍ക്കാരെ ഉപദ്രവിക്കരുതെന്നാണ് പറയാറ്, എന്നാല്‍ തിന്മകാട്ടിയാല്‍…’; പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്ക് ആഹ്വാനവുമായി ആര്‍ എസ് എസ്

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്ക് ആഹ്വാനവുമായി ആര്‍ എസ് എസ്. രാജധര്‍മ്മം പാലിക്കണമെന്ന് ആർ എസ് എസ് തലവൻ മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിന്‍റെ കടമ. അത് ഉറപ്പായും പാലിക്കണമെന്ന് ആർ എസ് എസ് തലവൻ ആവശ്യപ്പെട്ടു. അയല്‍ക്കാരെ ഉപദ്രവിക്കരുതെന്നാണ് പറയാറ്. എന്നാല്‍ തിന്മകാട്ടിയാല്‍ മറ്റ് വഴികളില്ല, തിരിച്ചടി തന്നെ നൽകണമെന്നും ഭഗവത് കൂട്ടിച്ചേർത്തു.

അതേസമയം പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്നത് തുടരുകയാണ്. കുപ്വാരയിൽ ഇന്ന് ഒരു ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തിലൂടെ തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തിൽ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം നിരവധി ഭീകരരുടെ വീടുകൾ തകർത്തിരുന്നു.

More Stories from this section

family-dental
witywide