
കല്‍പ്പറ്റ: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നകേസില്‍ ഒളിവില്‍ക്കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വയനാട്ടിലെ കോടതികളില്‍ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം. ഇതേത്തുടര്‍ന്ന് പൊലീസ് വാഹനപരിശോധന ശക്തമാക്കിയെന്ന് റിപ്പോർട്ടുണ്ട്.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധിവരാനിരിക്കെയാണ് രാഹുൽ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നത്. കർണാടകയിൽ ഒളിവിൽക്കഴിയുന്ന രാഹുൽ കൽപ്പറ്റ കോടതിയിൽ കീഴടങ്ങിയേക്കുമെന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇതോടെ മാധ്യമപ്രവർത്തകരും പൊലീസും കൽപ്പറ്റ കോടതി പരിസരത്തെത്തി. എന്നാൽ ശ്രദ്ധ തിരിച്ച് മാനന്തവാടി കോടതിയിലോ ബത്തേരി കോടതിയിലോ മറ്റെവിടെയെങ്കിലോ ഹാജരാവാനാണ് സാധ്യതയെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
Rumors that Rahul will surrender in Wayanad court; Police intensify vehicle checks.














