
ഇന്ത്യക്ക് മേല്‍ അമേരിക്ക പ്രഖ്യാപിച്ച് 50 ശതമാനം തീരുവ കയറ്റുമതി മേഖലയെ സാരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 87.69ല്‍ ഇന്ന് വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂല്യം 88ലേക്ക് ഇടിഞ്ഞതും ആദ്യമായാണ്.
ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസം തന്നെയാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍തോതില്‍ ഡിമാന്‍ഡ് ലഭിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 87.95 ആയിരുന്നു ഇതിനുമുന്‍പത്തെ ഏറ്റവും താഴ്ച.