
ന്യൂഡല്‍ഹി : അബുദാബിയില്‍ റഷ്യന്‍ പ്രതിനിധികളുമായി യുഎസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ സമാധാന കരാറിന് യുക്രെയ്ന്‍ സമ്മതിച്ചെന്ന വിവരം പുറത്തുവരുന്നു. അബുദാബിയിലുള്ള യുക്രെയ്ന്‍ സംഘവുമായി ഡ്രിസ്‌കല്‍ ചര്‍ച്ച നടത്തിയിരുന്നു. റഷ്യ യുക്രെയ്ന്‍ സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ വലിയ പുരോഗതി കൈവരിച്ചെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും വൈറ്റ് ഹൗസ് ചൊവ്വാഴ്ച വ്യക്തമാക്കി. ഏതാനും ചെറിയ കാര്യങ്ങളില്‍ മാത്രമേ തീരുമാനമാകാനുള്ളുവെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.
മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്ന്‍, യുറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഞായറാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ചര്‍ച്ച നടത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രാഥമിക ചര്‍ച്ചയില്‍ സമാധാനപദ്ധതിയിലെ പിഴവുകള്‍ തിരുത്തിയതായും മൊത്തത്തില്‍ പ്രതീക്ഷയുണ്ടെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചിരുന്നു. ചില കാര്യങ്ങളില്‍ ട്രംപുമായി ചര്‍ച്ച നടത്താനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. യുക്രെയ്ന്‍ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണമെന്ന കരാറിലെ വ്യവസ്ഥ ജനീവയിലെ ചര്‍ച്ചയെ തുടര്‍ന്ന് 8 ലക്ഷമായി ഉയര്‍ത്തി ഭേദഗതി ചെയ്തെന്ന് സൂചനയുണ്ട്.
ഇരു രാജ്യങ്ങളുടേയും രക്തച്ചൊരിച്ചിലില്‍ ഇതുവരെ 6,024 റഷ്യന്‍ ഓഫീസര്‍മാറും 6,418 ഉക്രേനിയന്‍ ഓഫീസര്‍മാറും മരിച്ചതായാണ് റിപ്പോര്‍ട്ട്. 2025 ജൂലൈ 31 വരെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനിടെ ആകെ 49,431 സിവിലിയന്‍ മരണങ്ങള്‍ സംഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (OHCHR) ഓഫീസ് സ്ഥിരീകരിച്ചു. 35,548 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
Russia and Ukraine on the path to peace; Ukraine agrees to the agreement.









