ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് മുന്നെ കടുത്ത പ്രതികരണവുമായി സെലൻസ്‌കി, യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് ഉദ്ദേശമില്ല: കീവ് ആക്രമണത്തിൽ ചോദ്യങ്ങൾ

കീവ്: യുക്രെയ്നിന്റെ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ വൻതോതിലുള്ള ഡ്രോൺ-മിസൈൽ ആക്രമണത്തിന് പിന്നാലെ കടുത്ത പ്രതികരണവുമായി സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രതികരിച്ചത്. ഏകദേശം 500 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് നടന്ന ആക്രമണം ഏറെനേരം നീണ്ടുനിന്നു. ഇതേത്തുടർന്ന് കീവിന്റെ മൂന്നിലൊന്ന് ഭാഗത്ത് താപന-വൈദ്യുതി സംവിധാനങ്ങൾ തകരാറിലായി, ലക്ഷക്കണക്കിന് ആളുകൾ കൊടും ശൈത്യത്തിൽ ദുരിതമനുഭവിക്കുന്നു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് മുന്നെയാണ് സെലൻസ്‌കിയുടെ പ്രതികരണം എന്നത് ശ്രദ്ദേയമാണ്‌.

ആക്രമണത്തിൽ കീവിലും പരിസര പ്രദേശങ്ങളിലുമായി ഒന്നോ രണ്ടോ ആളുകൾ കൊല്ലപ്പെട്ടതായും ഇരുപതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ. റെസിഡൻഷ്യൽ കെട്ടിഡങ്ങളും ഊർജ്ജ സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് ഈ ആക്രമണം നടന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് റഷ്യയുടെ മറുപടിയാണ് ഈ ആക്രമണമെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി.

“റഷ്യൻ പ്രതിനിധികൾ നീണ്ട ചർച്ചകളിൽ ഏർപ്പെടുന്നു, പക്ഷേ യഥാർഥത്തിൽ കിൻഷാൽ മിസൈലുകളും ഷാഹെദ് ഡ്രോണുകളുമാണ് അവർക്ക് വേണ്ടി സംസാരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ അവർക്ക് താൽപ്പര്യമില്ല,” സെലൻസ്കി സോഷ്യൽ മീഡിയയിൽ കുറിച്ചു. റഷ്യയുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തിയില്ലെങ്കിൽ ആക്രമണങ്ങൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാർച്ച് 11 മുതൽ നിർദേശിച്ച നിരുപാധിക വെടിനിർത്തൽ റഷ്യ അംഗീകരിക്കാത്തതാണ് യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്ന് സെലൻസ്കി ആവർത്തിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയം ആക്രമണം സ്ഥിരീകരിച്ചെങ്കിലും യുക്രെയ്നിന്റെ സൈനിക-ഊർജ്ജ സൗകര്യങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് അവകാശപ്പെട്ടു. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സുരക്ഷാ ഉറപ്പുകളും യുദ്ധാന്ത്യ ശ്രമങ്ങളും ചർച്ച ചെയ്യാനാണ് സെലൻസ്കി പദ്ധതിയിടുന്നത്.

More Stories from this section

family-dental
witywide