
വാഷിങ്ടന്‍ : ടോമാഹോക്ക് ദീര്‍ഘദൂര മിസൈലുകളെ കുറിച്ചു കേട്ടയുടനെ ചര്‍ച്ച പുനരാരംഭിക്കാന്‍ റഷ്യ തിടുക്കം കാട്ടുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ടോമാഹോക്ക് ഉള്‍പ്പെടെ കൂടുതല്‍ സൈനിക സഹായം തേടി യുഎസിലെത്തിയ ശേഷമാണ് സെലന്‍സ്‌കിയുടെ പ്രതികരണം. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരെ അനിവാര്യമായും ഉണ്ടാകുമെന്നും സെലന്‍സ്‌കി പറഞ്ഞു.
”ഡോണള്‍ഡ് ട്രംപുമായുള്ള ഒരു കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. ഗാസയില്‍ ഭീകരതയും യുദ്ധവും തടഞ്ഞ വേഗത യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.
അതേസമയം, ടോമാഹോക്കുകള്‍ വിതരണം ചെയ്യുന്നത് സമാധാന ശ്രമങ്ങളെ അപകടത്തിലാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഡോണള്‍ഡ് ട്രംപിനോട് പറഞ്ഞിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് സെലന്‍സ്‌കിയുടെ പ്രതികരണം പുറത്തുവരുന്നത്. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപുമായി വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് പുടിന്‍ സമ്മതിച്ചിട്ടുണ്ട്.
Russia is in a hurry to resume talks as soon as it hears about the Tomahawks said Zelensky.