ഇനിയും ക്ഷമിക്കാനാകില്ല, അന്ത്യശാസനവുമായി ട്രംപ്; യുദ്ധം ഉടന്‍ നിര്‍ത്തിയില്ലെങ്കിൽ ചര്‍ച്ചയില്‍ നിന്ന് അമേരിക്ക പിന്മാറും; റഷ്യക്കും യുക്രൈനും മുന്നറിയിപ്പ്

ന്യൂയോർക്ക്: യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യക്കും യുക്രൈനും അന്ത്യശാസനവുമായി അമേരിക്ക. സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നീണ്ടുപോകുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതൃപ്തിയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇനിയും നീണ്ടുപോകുകയാണെങ്കില്‍ സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ റൂബിയോ പറഞ്ഞുസമാധാന ചര്‍ച്ച കൂടുതല്‍ നീളുന്നത് അംഗീകരിക്കാനാകില്ല.

ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സമാധാന കരാര്‍ നടപ്പാക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ യു എസിന് ചര്‍ച്ചയില്‍ നിന്നും പിന്മാറേണ്ടി വരുമെന്നും തങ്ങള്‍ക്ക് മറ്റ് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide