മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ റഷ്യൻ സൈനികരുടെ മുന്നേറ്റത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. മോസ്കോയിൽ നടന്ന വർഷാവസാന വാർത്താസമ്മേളനത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുടെ ‘ശത്രു’ എല്ലാ മേഖലകളിലും പിൻവാങ്ങുന്നതിനാൽ തങ്ങളുടെ സൈനികർ മുന്നേറുകയാണെന്ന് ‘ ഭാഗത്തുനിന്ന് സഹകരണം ഇല്ലായിരുന്നുവെന്നും എന്നാൽ ഇരുരാജ്യങ്ങൾക്കും ചർച്ചകൾ തുടരാൻ ചില സൂചനകൾ ഉണ്ടായിരുന്നുവെന്നും പുടിൻ പറഞ്ഞു.
ചിലയിടങ്ങളിൽ വേഗത്തിലും മറ്റു ചിലയിടങ്ങളിൽ പതിയെയും നമ്മുടെ സൈന്യം യുദ്ധമുന്നണിയിലുടനീളം മുന്നേറുകയാണ്, അതേസമയം ശത്രു എല്ലാ മേഖലകളിലും പിൻവാങ്ങുകയാണ് എന്ന് പുടിൻ പറഞ്ഞു. “ഈ വർഷാവസാനത്തോടെ നമ്മൾ പുതിയ വിജയങ്ങൾ നേടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു” വെറും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാന ഉടമ്പടിയ്ക്ക് യുക്രൈയ്ന്റെ ഭാഗത്തുനിന്ന് സഹകരണം ഇല്ലായിരുന്നുവെന്നും എന്നാൽ ഇരുരാജ്യങ്ങൾക്കും ചർച്ചകൾ തുടരാൻ ചില സൂചനകൾ ഉണ്ടായിരുന്നുവെന്നും പുടിൻ പറഞ്ഞു. കഴിഞ്ഞ ജൂണിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ഞാൻ വിശദമാക്കിയ വ്യവസ്ഥകൾ അടിസ്ഥാനമാക്കി ഈ സംഘർഷം സമാധാനപരമായി അവസാനിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്”, അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ നാറ്റോ അംഗത്വം ഉപേക്ഷിക്കണമെന്നും റഷ്യ പിടിച്ചെടുത്ത തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന നാല് പ്രദേശങ്ങളിൽനിന്ന് യുക്രൈൻ പിൻവാങ്ങണമെന്നും 2024 ജൂണിൽ പുടിൻ ആവശ്യപ്പെട്ടിരുന്നു.
Russia-Ukraine war; Putin praises troops’ progress as efforts continue to end it















