
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സമ്മർദ്ദത്തിന് വഴങ്ങുന്ന ആളല്ല’ എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് പുടിൻ്റെ പരാമർശം. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യുഎസിൻ്റെ തീരുവ സമ്മർദ്ദവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മോദി സമ്മർദ്ദത്തിന് വഴങ്ങുന്ന ആളല്ലെന്ന് പുടിൻ പറഞ്ഞത്.
അഭിമുഖത്തിനിടെ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, പ്രധാനമന്ത്രി മോദിയുമായുള്ള ഡൽഹിയിലെ ഉഭയകക്ഷി ചർച്ചകൾ, ഇന്ത്യ- റഷ്യ ബന്ധങ്ങളുടെ ഭാവി എന്നിവയെക്കുറിച്ച് പുടിനോട് ചോദിച്ചു. ഇന്ത്യയുടെ ഉറച്ച നിലപാട് ലോകം കണ്ടിട്ടുണ്ടെന്നും രാജ്യത്തിന് അതിന്റെ നേതൃത്വത്തിൽ അഭിമാനിക്കാമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചത്.
റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ഇടപാടുകളുടെ 90 ശതമാനത്തിലധികവും വിജയകരമാണെന്നും പുടിൻ അഭിപ്രായപ്പെട്ടു. തന്റെ “സുഹൃത്ത്, പ്രധാനമന്ത്രി മോദിയെ” കാണാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ താൻ “വളരെ സന്തോഷവാനാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ പുരോഗതിയെ പ്രശംസിച്ച ട്രംപ് , വെറും 77 വർഷത്തിനുള്ളിൽ, ഇന്ത്യ ശ്രദ്ധേയമായ വളർച്ച കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Russian President Vladimir Putin says Narendra Modi does not bow to pressure.















