
കൊല്ലം: ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി പോയ റക്ഷ്യക്കാരൻ പിടിയിൽ. കൊട്ടിയത്തെ ട്രാൻസിറ്റ് ഹോമിൽ നിന്ന് ചാടിയ 27 വയസുള്ള ഇലിയ ഇക്കിമോ ആണ് പൊലീസിൻ്റെ പിടിയിലായത്. ട്രാൻസിറ്റ് ഹോമിലെ പൊലീസുകാരെ ആക്രമിച്ചാണ് ഇയാൾ ചാടിപ്പോയത്. കൊട്ടിയം പൊലീസ് നടത്തിയ തെരച്ചിലിൽ ഉമയനല്ലൂരിൽ നിന്നാണ് യുവാവിനെ പിടികൂടിയത്.
ഇലിയ ഇക്കിമോ സന്ദർശന വിസയിൽ 2024-ലാണ് കേരളത്തിൽ എത്തിയത്. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി കപ്പലിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അന്ന് പിടിയിലായത്. ട്രാൻസിറ്റ് ഹോമിൽ പാർപ്പിച്ച യുവാവ് കേസിൽ വിചാരണ നേരിടുകയായിരുന്നു.