ട്രംപിന് മറുപടിയുമായി റഷ്യ; ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് റഷ്യൻ എണ്ണ പ്രധാനപ്പെട്ടത്

ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി റഷ്യ. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് റഷ്യൻ എണ്ണ പ്രധാനപ്പെട്ടതാണെന്ന് വിഷയത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചു.

ഇന്ത്യൻ സർക്കാറിന്റെ നയത്തിന് അനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും താൽപ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക വിഷയങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നും റഷ്യ വ്യക്തമാക്കി.

ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ വ്യക്തമാക്കിയിരുന്നു. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിനെ ആവർത്തിച്ച് പരിഹസിച്ച ട്രംപ് ഇന്ത്യയ്ക്കെതിരെ ഇരട്ട ഇറക്കുമതി തീരുവ ചുമത്തിയതും ഇതു കാരണം കൂടിയാണ്.

Russia’s FIRST reaction after Trump’s claim, The Russian oil is very importance to India’s economy

More Stories from this section

family-dental
witywide