ബ്രിട്ടൻ: ബ്രിട്ടന്റെ തീര മേഖലകളിൽ കറങ്ങി റഷ്യയുടെ കുപ്രസിദ്ധമായ ചാര കപ്പൽ യാന്റർ. റഷ്യ സാധാരണ കപ്പലെന്ന് അവകാശപ്പെടുന്നതും ലോക രാജ്യങ്ങൾ ചാരക്കപ്പലെന്ന് വിളിക്കുകയും ചെയ്യുന്ന യാന്റർ ബ്രിട്ടന്റെ തീരമേഖലയിൽ കറങ്ങി നടക്കുന്നതിന് പിന്നാലെ കനത്ത ആശങ്കയിലാണ് ബ്രിട്ടീഷ് പ്രതിരോധ മേധാവികൾ. യാന്റർ ബ്രിട്ടൺ സമുദ്രത്തിൽ സ്ഥാപിച്ച ദശലക്ഷക്കണക്കിന് ഡോളറുകളുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവ ഡാറ്റകൾ കൈമാറ്റം ചെയ്യുന്ന കേബിളുകൾ നിരീക്ഷിക്കുന്നുവെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മേധാവികളുടെ ആശങ്ക.
ബ്രിട്ടൻ കേബിളുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിൽ 90 ശതമാനവും സാമ്പത്തിക ഇടപാടുകളുടേതാണ്. റോയൽ എയർ ഫോഴ്സ് നിരീക്ഷണ വിമാനങ്ങളുടെ പൈലറ്റുമാർക്ക് നേരെ ലേസർ രശ്മികൾ യാന്ററിലെ നാവികർ പായിക്കുക കൂടി ചെയ്തതോട ഡാറ്റ ചോർത്തൽ നടക്കുന്നുവെന്ന ആശങ്ക ബ്രിട്ടന് ശക്തമായിട്ടുണ്ട്. നിരീക്ഷണ വിമാനങ്ങളിലെ പൈലറ്റുമാർക്ക് നേരെ ലേസർ രശ്മികൾ പ്രയോഗിക്കുന്നത് പ്രകോപനപരമെന്നാണ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പ്രതികരിക്കുന്നത്. അതീവ അപകടകരമായ പ്രവർത്തിയാണ് നാവികർ ചെയ്തത്.
അതേസമയം , റഷ്യയുടെ നാവികരുടെ ഈ പ്രവൃത്തി ബ്രിട്ടനിൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ബ്രിട്ടൻ പ്രതിരോധ സെക്രട്ടറി വിശദമാക്കി. ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്. നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അറിയുന്നുണ്ട്. ഈ ആഴ്ച കൂടുതൽ തെക്കൻ മേഖലയിലേക്ക് യാന്റർ സഞ്ചരിക്കുകയാണെങ്കിൽ ഞങ്ങൾ സജ്ജരാണ് എന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കൂടാതെ, ബ്രിട്ടന്റെ കടൽ അതിർത്തി യാന്റർ ലംഘിച്ചാൽ സൈനിക നടപടിയുണ്ടാവുമെന്നും ബ്രിട്ടൻ ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ബ്രിട്ടന്റെ തീരത്തോട് ഈ വർഷം ആദ്യത്തിൽ റോയൽ നേവി മുങ്ങിക്കപ്പലുകൾ യാന്ററിന്റെ അസാധാരണ നീക്കം ശ്രദ്ധിച്ചിരുന്നു. ബ്രിട്ടനെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള എല്ലാ സുപ്രധാന കേബിളുകളും പൈപ്പ് ലൈനുകളും കണ്ടെത്തി മാപ്പ് ചെയ്യുന്നതിനുള്ള ശ്രമമാണ് കപ്പൽ നടത്തുന്നതെന്നാണ് ആശങ്ക. നാറ്റോയുടെ പ്രതികരണങ്ങളും പ്രതിരോധങ്ങളും അളക്കാനായി റഷ്യ നടത്തുന്ന ശ്രമങ്ങളായാണ് യാന്ററിന്റെ അസാധാരണ നീക്കത്തെ വിലയിരുത്തുന്നത്.
Russia’s notorious spy ship Yantar roams British coastal areas; British defense chiefs concerned















