ഇല്ലിനോയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ മലയാളിയായ റയാന്‍ വെട്ടിക്കാട്; ഫണ്ട് റെയ്സിംഗ് കിക്കോഫ് സെപ്. 19ന്

ഇല്ലിനോയ് 8ാം ഡിസ്ട്രക്ടില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മലയാളി യുവാവ് റയാന്‍ വെട്ടിക്കാടിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗ് കിക്കോഫ് സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പീറ്റര്‍ കുളങ്ങര, ജോണ്‍ പട്ടപതി, സേവിയര്‍കുട്ടി തോമസ്, സണ്ണി വള്ളികുളം, ജോബ് വര്‍ഗീസ് എന്നിവര്‍ കോ സ്‌പോണ്‍സര്‍മാരാണ്. 1000 ഡോളറില്‍ കൂടുതല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരെ വേദിയില്‍ ആദരിക്കും.

യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയാണ് റയാന്‍ വെട്ടിക്കാട്. വെള്ളിയാഴ്ച നടക്കുന്ന ഫണ്ട് റെയ്സിംഗ് സെറിമണിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നു.