
ന്യൂയോർക്ക്: പാകിസ്താനിൽ ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുകയാണെന്നും പാകിസ്താൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്നും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ . ന്യൂയോർക്കിൽ നടന്ന 80-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനൊപ്പം തീവ്രവാദികളെ പരസ്യമായി മഹത്വപ്പെടുത്തുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും ഭീകരതയ്ക്ക് ധനസഹായം നൽകുന്നത് അടിച്ചമർത്തണമെന്നും ജയശങ്കർ പറഞ്ഞു.
” ഒരു രാജ്യത്ത് നിന്നാണ് അന്താരാഷ്ട്ര ഭീകരാക്രമണങ്ങൾ നടക്കുന്നത്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ അയൽ രാജ്യമെന്ന വെല്ലുവിളിയെ സ്വാതന്ത്ര്യം നേടിയതു മുതൽ ഇന്ത്യ നേരിട്ടുക്കൊണ്ടിരിക്കുകയാണ്. ഭീകരതയിൽനിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്” ജയശങ്കർ പറഞ്ഞു.
ഭീകരതയെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നവർ എന്നെങ്കിലും അത് തങ്ങളെയും തിരിഞ്ഞുകൊത്തുമെന്ന് ഓർക്കണമെന്നും പാകിസ്താനെ ഉദ്ദേശിച്ച് ജയശങ്കർ തുറന്നടിച്ചു.
"India stands ready to assume greater responsibilities": Jaishankar calls for UN reforms
— ANI Digital (@ani_digital) September 27, 2025
Read @ANI Story |https://t.co/TKIwYISuG7#EAM #Jaishankar #UN #India pic.twitter.com/YRzqpHcIjE