ശബരിമല ഭക്തർക്ക് ഇനിമുതൽ കേരളീയ സദ്യ നൽകും; കെ ജയകുമാർ

ഇനി മുതൽ ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം. പപ്പടവും പായസവുമടക്കം ഭക്തർക്ക് കേരളീയ സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഭക്തരുടെ പണമാണ്. അതിൽ നല്ല ഭക്ഷണം നൽകണമെന്നും നാളെ മറ്റന്നാളോ പുതിയ ഭക്ഷണമെനു നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരക്ക് നിയന്ത്രിക്കാൻ എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നും കെ ജയകുമാർ വ്യക്തമാക്കി.

ആദ്യ ഔദ്യോഗിക യോഗത്തിൽ ശബരിമലയിലെ കാര്യങ്ങൾ അവലോകനം ചെയ്തു. പൊലീസും ദേവസ്വവുമായുള്ള ഏകീകരണം മെച്ചപ്പെട്ടു. എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അരവണ സ്റ്റോക്ക് ഉണ്ട്. ഒന്നിലും ആശങ്കയില്ലെന്നും കെ. ജയകുമാർ പറഞ്ഞു. ബോർഡ് അവലോകന യോഗം ഡിസംബർ 18 ന് ചേരും. ഡിസംബർ 26 ന് ഫുൾ മാസ്റ്റർ പ്ലാൻ ഹൈ പവർ കമ്മിറ്റി ചേരും. ഒരു വർഷത്തിനുള്ളിൽ മാസ്റ്റർ പ്ലാനിലെ എന്ത് വികസനം പ്രവർത്തനം നടത്താൻ സാധിക്കുമെന്ന് വിലയിരുത്തും. മണ്ഡലകാലം അടുത്തവർഷം കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കം ആരംഭിച്ചു.

Sabarimala devotees will now be served Kerala food: K Jayakumar

More Stories from this section

family-dental
witywide